കൽപ്പറ്റ : 28-29ന് നടക്കുന്ന പൊതുപണിമുടക്കിൽ നിന്നും ചെറുകിട ഫൂട്ട് വേർ വ്യാപാരികളെ ഒഴിവാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർഅസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ തികച്ചുംന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതോടൊപ്പം കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിട്ടത് മൂലം വ്യാപാര മേഖല വളരെ ഏറെ പ്രയാസത്തിലായിരുന്നു വ്യാപാര മേഖല ചെറിയ രീതിയിലെങ്കിലും ഉണർന്ന് വരുന്ന സമയവും അത് പോലെ സാമ്പത്തിക വർഷത്തിൻ്റെ (ബാങ്ക് ഇടപാട് – ഡീലേഴ്സിനുള്ള സാമ്പത്തിക ഇടപാട് ,ലൈസൻസ്, ടാക്സ് മറ്റും പ്രയാസവും മൂലം തുടർച്ചയായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പ്രയാസമുണ്ട് ആയത് കൊണ്ട് പ്രസ്തുത ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കി തരണമെന്ന് സർക്കാറിനോടും പ്രസ്തുതസമരത്തിൽ വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കി തരണമെന്ന് സംയുക്ത ട്രേഡ് യൂണിയനോടും
കെ ആർ എഫ് എ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ടി നൗഷൽ തലശ്ശേരി വർക്കിംഗ് പ്രസിഡൻറ് മുഹമ്മദലി താമരശ്ശേരി ഭാരവാഹികളായ ഹുസൈൻ കുന്നുകര,ബിജു ഐശ്വര്യ കോട്ടയം,സവാദ് പയ്യന്നൂർ, ടിപ്പ് ടോപ് ജലീൽ ആലപ്പുഴ,കെ സി അൻവർ വയനാട്,സനീഷ് മുഹമ്മദ് പാലക്കാട്,ഹമീദ് ബറാക്ക കാസർകോട്തുടങ്ങിയവർ സംസാരിച്ചു…