കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ( കെ എസ് എസ് പി എ).
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
കെ എസ് എസ് പി എ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ സർവീസ് പെൻഷൻകാരുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ സീനിയർ സർവീസ് പെൻഷൻ കാരനായ ഡോമിനിക് തോമസിനെ മെമ്പർഷിപ്പ് നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് പി എം ജോസ് ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡണ്ട് രമേശൻ മാണിക്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ ടി ഒ റെയ്മൺ,ടി കെ സുരേഷ്, ടി ജെ സക്കറിയാസ് ,കെ ശശികുമാർ, സി എസ് പ്രഭാകരൻ, ടി മൈമൂന, പി ഹംസ, വിസി സത്യൻ തുടങ്ങിയവർ സംസാരിച്ചു.