പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

General

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മണലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മണലിൽ നിന്നു സ്വർണം കണ്ടെത്തിയത്.

സംഭവത്തിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം മണലിൽ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും.

വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *