വെടിക്കെട്ട് ക്യാമറ, കിടിലോല്‍ക്കിടിലൻ ബാറ്ററി: ഐക്യു Z10 സീരീസ് ലോഞ്ച് ചെയ്തു

General

ഐക്യു‍വിൻ്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സീരീസായ Z10 സീരീസ് ഇന്ത്യല്‍ ലോഞ്ച് ചെയ്തു. Z10 , Z10x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള വലിയ ശേഷിയുള്ള ബാറ്ററികളുമായാണ് ഇവ വിപണിയിലേക്ക് എത്തുന്നത്. മാത്രമല്ല മികച്ച ക്യാമറ സവിശേഷതകളും ഫോണുകള്‍ക്കുണ്ട്.

ഐക്യു Z10 സീരീസിൻ്റെ ഇന്ത്യയിലെ ലോഞ്ച് വില:

ഇന്ത്യയിലെ ഐക്യു Z10 ന്റെ അടിസ്ഥാന 8GB + 128GB വേരിയന്റിന് 21,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.ഏറ്റവും ഉയർന്ന 12GB + 256GB മോഡലിന് 25,999 രൂപയാണ് വിലവരുന്നത്. അതേസമയം സെഡ്10എക്സിൻ്റെ 8GB + 256GB മോഡലിന് 13,499 രൂപ മുതല്‍ 16,499 രൂപ വരെയാണ് വില വരുന്നത്. Z10 ഏപ്രിൽ 16 മുതലും സെഡ്10 എക്സ് ഏപ്രിൽ 22 മുതലും വില്‍പ്പനയ്ക്കെത്തും.

ഐക്യു Z10 സീരീസിൻ്റെ സ്‌പെസിഫിക്കേഷനുകൾ

സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസറാണ് Z10ൻ്റെ ഹൃദയം. അതേസമയം MediaTek Dimensity 7300 ചിപ്‌സെറ്റ് ആണ് Z10X ന് കരുത്ത് പകരുന്നത്. 5000 നിറ്റ്സ് വരെ പീക്ക് ലോക്കൽ ബ്രൈറ്റ്‌നസുള്ള ക്വാഡ്-കർവ്ഡ് 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് Z10ല്‍ ഉള്ളത്. 120Hz റിഫ്രഷ് റേറ്റും കുറഞ്ഞ 1050 ബ്രൈറ്റ്‌നസ് മോഡും ഉള്ള 6.72 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് Z10x-ൽ ഉള്ളത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 15-അധിഷ്ഠിത ഫണ്‍ടച്ച് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

ക്യാമറ ഡിപ്പാര്‍ട്ട്മെൻ്റിലേക്ക് വന്നാല്‍, 50MP സെൻസര്‍ 2MP സെൻസര്‍ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവുമാണ് Z10ല്‍ ഉള്ളത്. സ്ലീക്ക് ബോഡിയിൽ 7,300mAh ബാറ്ററിയാണ് iQOO Z10 പായ്ക്ക് ചെയ്യുന്നത്. കൂടാതെ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ളയും ഇത് നല്‍കുന്നുണ്ട്. മറു‍വശത്ത് Z10x-ൽ 6,500mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. എന്നാൽ ഈ മോഡലിന് 44W ചാർജിംഗ് പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ. സുരക്ഷയ്ക്കായി, Z10 അമോലെഡ് ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം Z10x ഒരു സൈഡ്-മൗണ്ടഡ് സെൻസർ ആണ് ഒരുക്കിയിരുക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *