6,000mAh ബാറ്ററി, 50MP ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റം, വില 57,000 മുതല്‍; പോക്കോ എഫ്7 സീരീസ് 27ന്

മുംബൈ: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ പുതിയ എഫ്7 സീരീസ് ഫോണുകള്‍ മാര്‍ച്ച് 27ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. എഫ് 7 സീരീസില്‍ പ്രോ, അള്‍ട്രാ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. രണ്ട് ഫോണുകളിലും വൃത്താകൃതിയിലുള്ള കാമറ ഐലന്‍ഡ് ഉള്ളതായാണ് സൂചന. അള്‍ട്രയില്‍ മൂന്ന് കാമറ ലെന്‍സുകള്‍ ഉണ്ട്. അതേസമയം പ്രോ മോഡലില്‍ രണ്ട് ലെന്‍സുകള്‍ മാത്രമേ ഉള്ളൂ. വൃത്താകൃതിയിലുള്ള കാമറ ഐലന്‍ഡ്, ഡ്യുവല്‍-ടോണ്‍ ഫിനിഷ്, പരന്ന അരികുകള്‍, മൈക്രോ-കര്‍വ്ഡ് സ്‌ക്രീനുകള്‍, വലതുവശത്തെ ഫ്രെയിമിലെ ബട്ടണുകള്‍ എന്നിവയാണ് […]

Continue Reading

ഹോസ്റ്റലില്‍ ഏഴു തവണ ലഹരി എത്തിച്ചു, ഗൂഗിള്‍പേ വഴി 16,000 രൂപ നല്‍കിയെന്ന് മൊഴി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ ഏഴു തവണ കഞ്ചാവ് എത്തിച്ചിരുന്നതായി അറസ്റ്റിലായ മുഖ്യപ്രതി അനുരാജ്. ആറുമാസം മുമ്പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയത്. ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതും അനുരാജാണ്. ഇയാള്‍ പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഗൂഗിള്‍പേ വഴി 16,000 രൂപ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും അനുരാജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കളമശ്ശേരി പോളി ടെക്‌നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ […]

Continue Reading

സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ ഭൂമിയില്‍ തിരിച്ചെത്തും, സ്ഥിരീകരിച്ച് നാസ

ഫ്‌ലോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികനുമൊപ്പമാണ് തിരിച്ചെത്തുന്നത്. സുനിതയും വില്‍മോറിനുമൊപ്പം നിക്ക് ഹേഗ്,അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ ക്രൂ-9 പേടകത്തിലേറിയാണ് ഭൂമിയിലേക്ക് മടങ്ങുക. ഇന്നലെ രാവിലെ […]

Continue Reading

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

തിരുവില്വാമല: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ വീണ ഭാഗത്ത് പുഴയില്‍ അഞ്ചടിയോളം മാത്രമെ വെള്ളമുണ്ടയായിരുന്നുള്ളു. കരയില്‍ നിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് കാര്‍ പതിച്ചത്. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പും ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ട്.

Continue Reading

അള്‍ട്രാവയലറ്റ് സൂചിക: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ട് ആണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് […]

Continue Reading

പ്രാദേശിക ചരിത്ര രചനയ്ക്കുള്ള ഉജ്ജ്വലം അവാർഡ് എഎൽ പി സ്കൂൾ കണിയാരത്തിന്

മാനന്തവാടി .ഉജ്ജലം 2024 എംഎൽഎ എക്സലൻസ് അവാർഡ് കണിയാരം എ എൽ പി സ്കൂളിന് ലഭിച്ചു.തങ്ങളുടെ പ്രദേശത്തിൻ്റെ ചരിത്രാന്വേഷണവുമായി കുട്ടികളും ,അധ്യാപകരും ചേർന്ന് നാടിൻ്റെ ഇന്നലെകളിലൂടെയും, ഇന്നിന്റെ മടിത്തട്ടിലൂടെയും യാത്ര ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ; അഭിമുഖത്തിലൂടെയും , ഫീൽഡ് ട്രിപ്പിലൂടെയും, ലഘുലേഖകളിലൂടെയുംഅവതരിപ്പിച്ചപ്രോജക്ടാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.മാനന്തവാടി ബിആർസിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ജോൺസൺ സാറിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ എം ,ക്ലബ്ബ് കൺവീനർമാരായ ശ്രീമതി ഷൈല കെ എം […]

Continue Reading

വള്ളിയൂർക്കാവ് ഉത്സവം;മത്സരാർഥികൾക്ക് ജുനൈദ് കൈപ്പാണിയുടെ സമ്മാനങ്ങൾ

മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു പല ദിനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരപരിപാടികളിലെ വിജയികൾക്ക് നൽകുവാനായി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വകയായുള്ള സമ്മാനങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ജന ലക്ഷങ്ങളാണ് എത്തുന്നത്. ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ അടയാളമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, ടി.കെ. […]

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: തുഷാർ ഗാന്ധിയെയും മഹാത്മാ ഗാന്ധിയെയും അപമാനിക്കുകയും തുഷാർ ഗാന്ധിയെ റോഡിൽ തടയുകയും ചെയ്ത ആർ എസ് എസ്സിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ ആർ എസ് എസ്സിന്റെ വിചാര ധാര കത്തിച്ചു പ്രതിഷേധിച്ചു. ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ ഒറ്റുകൊടുത്ത പാരമ്പര്യം ആർ എസ് എസ് തുടരുകയാണെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്ന ആർ എസ് എസ് അഖണ്ഡ ഭാരതത്തിന്റെ ചരിത്രമെങ്കിലും പഠിക്കാൻ തയാറാകാണാമെന്നു ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് ജില്ലാ […]

Continue Reading

കുടുംബശ്രീ ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പി പരിശീലനം സമാപിച്ചു

കല്‍പ്പറ്റ :കുടുംബശ്രീ അയല്‍കുട്ട അംഗങ്ങളിലും കുടുംബാംഗങ്ങളിലും സാമ്പത്തിക സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിനായി ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപെട്ട ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പിമാരുടെ പരിശീലനം കല്‍പ്പറ്റ പുത്തുര്‍വയല്‍ RSETI പരിശീലന കേന്ദ്രത്തില്‍ സമാപിച്ചു. ആര്‍പിമാര്‍ക്കുളള സര്‍ട്ടിഫിക്കറ്റും ടൂള്‍ കിറ്റും കുടുംബശ്രീ ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ പികെ വിതരണം ചെയ്തു. RSETI ഡയരക്ടര്‍ അനീഷ് ,കുടുംബശ്രി ADMC സലീന കെ എം,ജില്ല പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പികെ എന്നിവര്‍ പങ്കെടുത്തു

Continue Reading

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34°സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ […]

Continue Reading