ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു. ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോർട്ടുകളുണ്ട്.
മിനിയാപൊളിസിൽ നിന്നു ടൊറന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞു മൂടിയ റൺവേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.