കോട്ടയം: വിദ്വേഷ പരാമർശം വിവാദമായതിനെത്തുടർന്ന് പിസി ജോർജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി.
യൂത്ത് ലീഗിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ചാനൽ ചർച്ചയിൽ പിസി ജോർജ് വിവാദ പരാമർശം നടത്തിയത്.