തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തലപ്പുഴയിലെ മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമിച്ച കരാറുകാരനെതിരെയും അതിന് കൂട്ട്നിന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.
ഉദ്ഘാടനം കഴിഞ്ഞിട്ട് ചുരുങ്ങിയ മാസങ്ങൾ മാത്രം പിന്നിട്ട
ഇവിടെ മാലിന്യനിർമ്മാജനത്തിന് വേണ്ടി നിർമിച്ച കുഴി നിറഞ്ഞ് അതിൽ നിന്ന് പുഴുക്കൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
ഇത് മാലിന്യ നിർമ്മാർജനത്തിന് വേണ്ടി നിർമിച്ച കുഴിക്ക് വലിപ്പമില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന ഇത്തരം പ്രവർത്തികളിൽ കരാറുകാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥ അംഗീകരിക്കാനാവില്ല.
അത് കൊണ്ട് തന്നെ അളവിൽ കുറഞ്ഞ വേസ്റ്റ് കുഴി നിർമിച്ച കരാറുകാരനിൽ നിന്നും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥരിൽ നിന്നും തുക ഈടാക്കി വേസ്റ്റ് കുഴി പുനർനിർമിക്കുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീർ, ജോയിന്റ് സെക്രട്ടറിമാരായ ഷഫീഖ്, സാബിത്ത്, ട്രഷറർ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.