മൂന്നാഴ്ചയോളമായി നീണ്ടുനിൽക്കുന്ന വിശ്വകായിക മഹാമേള ; പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും

General

പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. മെഡൽ പട്ടികയിൽ നിലവിൽ 71 – ആം സ്ഥാനത്താണ് ഇന്ത്യ. മൂന്നാഴ്ചയോളമായി നീണ്ടുനിൽക്കുന്ന വിശ്വകായിക മഹാമേളയ്ക്കാണ് സമാപനമാവുന്നത്. സെൻ നദിക്കരയിൽ സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. ഫ്രാൻസിൻ്റെ സൗന്ദര്യവും സംസ്കാരവും ഉദ്ഘാടന ചടങ്ങിൽ കൃത്യമായി അടയാളപ്പെടുത്തിയ സംഘാടന സമിതി, രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന സമാപന ചടങ്ങിൽ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയുവാനുള്ള കാത്തിരിപ്പിലാണ് ഓരോ കായിക പ്രേമിയും. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും. അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റിന് ശേഷം, അടുത്ത ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, ഒളിമ്പിക് പതാക ഏറ്റുവാങ്ങും.

അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ പ്രശസ്ത ഗായിക ഗബ്രിയേല ഡാർമിൻ്റോ വിൽസൻ അമേരിക്കൻ ദേശീയ ഗാനം ആലപിക്കും. ഒളിംപിക് ചരിത്രം രേഖപ്പെടുത്തുന്ന പ്രത്യേക പരിപാടിയും ഉണ്ടാകും. സമാപനച്ചടങ്ങ് ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ, ഇന്ത്യൻ വനിതാ ടീമിനെ രണ്ട് വെങ്കല മെഡൽ നേടി രാജ്യത്തിൻ്റെ അഭിമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കർ നയിക്കും. പുരുഷ ടീമിനെ മലയാളിയായ പി ആർ ശ്രീജേഷ് നയിക്കും. ഇതോടെ ഷൈനി വിൽസന് ശേഷം ആദ്യമായി ഒളിംപിക് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിക്കുന്ന മലയാളിയാകും പി ആർ ശ്രീജേഷ്. 2028 ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് അടുത്ത ഒളിംപിക്സ് അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *