കൊച്ചി: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം.
നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആര്‍ടിയില്‍ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാലേ ലൈസന്‍സ് പുതുക്കി നല്‍കൂ.
കൊച്ചിയില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിളിച്ച മോട്ടോര്‍ വാഹന വകുപ്പ് യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൊക്കൊണ്ടത്. ജോയിന്റ് ആര്‍ടിഒ വരെയുള്ള ഉദ്യോഗസ്ഥരുമായി എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് മന്ത്രി ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്താനും തീരുമാനമായി.