തുടക്കത്തില്‍ വിറച്ചു, 15 റണ്‍സിന് രണ്ടുവിക്കറ്റ്; സൂര്യ- ദുബെ കൂട്ടുകെട്ട് രക്ഷയായി, യുഎസിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍

Kerala

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ വിറച്ച ശേഷം ജയം സ്വന്തമാക്കി ഇന്ത്യ. യുഎസ്എ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കോഹ് ലിയെയും നഷ്ടമായി. 15 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി യുഎസ്ഇ ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തുവിട്ട ഋഷഭ് പന്ത് കഴിഞ്ഞ കളികളിലെ ഫോം തുടരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 18 റണ്‍സിന് ഔട്ടായി. മൂന്ന് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ്- ശിവം ദുബെ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ സൂര്യ 49 പന്തില്‍ നിന്നാണ് 50 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ടുവീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നല്‍കിയ ദുബെ 35 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎസ്എ 110 റണ്‍സ് സ്‌കോര്‍ ചെയ്തത്. 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത നിതീഷ് കുമാറാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സ്റ്റീവന്‍ ടെയലറും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സ് തുറക്കും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഷയാന്‍ ജഹാംഗിറിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. പിന്നീട് 3ന് വരണ്ട്, 25 ന് മൂന്ന്, 56 ന് നാല് എന്നിങ്ങനെ യുഎസിന്റെ വിക്കറ്റുകള്‍ വീണു.

Leave a Reply

Your email address will not be published. Required fields are marked *