മാനന്തവാടി : നഗരസഭ വിവിധ പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണം നടത്തി. നഗരസഭ ചെയർപഴ്സൺ സി.കെ രത്നവല്ലി താക്കോൽ ദാനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെ ബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ് മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി ജോർജ്, വി.ഡി. അരുൺകുമാർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ അപ്സര ജോസ് തുടങ്ങിയവർ സംസാരിച്ചു.
