തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
പാഠം 1
സ്‌കൂളിലേക്ക് നടക്കുമ്പോള്‍
സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്.
1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.
2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.
3.റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക.
4.കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോള്‍ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികള്‍ നമ്മുടെ കയ്യില്‍ പിടിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് നാം അവരുടെ കയ്യില്‍ പിടിച്ച് നടത്തുന്നത്.
കൊച്ചു കുട്ടികളാന്നെങ്കില്‍ നമ്മുടെ പെരു വിരല്‍ കുട്ടിക്ക് പിടിക്കാന്‍ കൊടുക്കുകയും മറ്റ് വിരലുകള്‍ കൊണ്ട് നാം കുട്ടിയുടെ കൈ ചേര്‍ത്ത് പിടിക്കുകയും ചെയ്യുക.
5 അപരിചിതരുടെ വാഹനങ്ങളില്‍ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താല്‍ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.