’55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു’; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ […]

Continue Reading

സൂനാമി തിരകള്‍ ജപ്പാന്‍ തീരത്ത്; ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം, തുടര്‍ ചലനങ്ങള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്‌

ടോക്കിയോ: ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സൂനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പ്രവിശ്യകളില്‍ ആണവ നിലയങ്ങളും ഉണ്ട്. നിലവില്‍ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മധ്യ ജപ്പാനില്‍ ആറ് പേര്‍ ഭൂചലനത്തില്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  ജപ്പാനിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലുകളും എംബസി നല്‍കിയിട്ടുണ്ട്. 

Continue Reading

നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; 47,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5855 രൂപ നല്‍കണം. കഴിഞ്ഞ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന മുന്‍ റെക്കോര്‍ഡ് പഴങ്കഥയാക്കി 28ന് 47,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീടുള്ള ദിവസം 280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വില […]

Continue Reading

പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള  ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്.  ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.  പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ […]

Continue Reading

റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളി

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു.  എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.  റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ […]

Continue Reading