കളിക്കാനായി പെട്ടിക്കുള്ളിൽ കയറി; സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങി മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയതായിരുന്നു കുട്ടികള്‍. പിന്നീട് പെട്ടി തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു സോഹന്‍, സൈറ, ഫരിയ എന്നിവരാണ് മരിച്ചത്. കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചു. പക്ഷെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിനിടെയാണ് പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുന്നതും തുറന്ന് […]

Continue Reading

ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം

ജാര്‍ഖണ്ഡില്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു. വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയത്. പെട്ടെന്ന് ട്രെയിന്‍ നിന്നതോടെയുണ്ടായ കുലുക്കത്തില്‍ നിയന്ത്രണം വിട്ട് വീണാണ് മരണം സംഭവിച്ചത്. ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പര്‍സാബാദിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പുരിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമര്‍ജന്‍സി ബ്രേക്കിട്ട് പെട്ടെന്ന് നിര്‍ത്തിയത് ‘പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. […]

Continue Reading

സുശാന്ത് സിംഗ് കേസ്; പ്രതി അനൂജ് കേശ്വാനിക്ക് ജാമ്യം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചു. മൂന്ന് വർഷം മുമ്പാണ് അനൂജ് കേശ്വാനി അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ കേഷ്വാനിക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2020 ജൂൺ 14ന് രാജ്യവ്യാപക ലോക്ക്ഡൗൺ സമയത്ത് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് 2020 മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കേസ് അന്വേഷിച്ചുവരികയാണ്. മുംബൈയിലെ ഖാർ സ്വദേശിയും 31കാരനുമായ കേശ്വാനി 2020 സെപ്റ്റംബറിൽ മയക്കുമരുന്ന് […]

Continue Reading

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മാലികിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കൊലപാതകം നടത്തിയ തടിമില്ലിലെ കോമ്പൗണ്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം രക്ഷപെടാൻ പ്രതി തിരഞ്ഞെടുത്ത സഞ്ചാര പാതയും വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാക്കും. ഇരട്ടക്കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് ഒഡിഷയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ […]

Continue Reading

ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ. പനയറ കോവൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുൾ കരീമിന്റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയാണ് ക്രൂര ലൈംഗികപീഡനത്തെത്തുടർന്ന് ചത്തത്. ആടിന്റെ ഉടമസ്ഥൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രിയിൽ പൂർണനഗ്നനായ ഒരാൾ എത്തി പെൺ ആട്ടിൻകുട്ടിയെ തെരഞ്ഞുപിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് […]

Continue Reading

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട് കൂടിയാണ് സംഭവം നടന്നത്. തമിഴ്നാട് ചിന്നതാടാകം സ്വദേശിയാണ് മരിച്ച രാജപ്പൻ. കഴിഞ്ഞ ഒക്ടോബർ 19ന് സമ്പാർകോഡ് ഊരിലെ ബാലൻ എന്ന വ്യദ്ധനെയും കാട്ടാന ചവിട്ടി കൊന്നിരുന്നു. ആട് മേയ്ക്കാൻ പോയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.

Continue Reading

തണലാണ് കൂട് സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, ശ്രീ. കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ബാബു നീറ്റുംങ്കര, […]

Continue Reading

വയനാട്ടിലേക്കുള്ള ചുരമില്ലാ പാതകൾ ഉടൻ യാഥാർഥ്യമാക്കണം – പനമരം പൗരസമിതി

പനമരം : വയനാട്ടിലെ ദുരിതയാത്രകൾക്ക് ശാശ്വത പരിഹാരമേകാൻ തുരങ്ക പാതയും, ജില്ലയെ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളും ഉടൻ യാഥാർഥ്യമാക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റെയിൽ, വ്യോമയാന മാർഗ്ഗങ്ങളില്ലാത്ത ജില്ല നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തു നിന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടാവണം. നിലവിൽ വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചുരം പാതകളാണ്. അതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വയനാട്ടുകാരുടെയും ഇവിടേക്കെത്തുന്ന സഞ്ചാരികളുടേയും മറ്റും നടുവൊടിയുന്നത് നിത്യ കാഴ്ചയാണ്. അടിയന്തിരമായി രോഗികളെയും കൊണ്ട് ആംബുലൻസുകൾക്ക് […]

Continue Reading

ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് വയനാടിന്റെ രജതജൂബിലി ലോഗോ പ്രകാശനം നടത്തി

മാനന്തവാടി: ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് വയനാടിന്റെ രജതജൂബിലി യുടെ ലോഗോ പ്രകാശനവും എൻ ബി എ അംഗീകാരം ലഭിച്ച വിവിധ വിജ്ഞാനവിഭാഗങ്ങൾക്കുള്ള അനുമോദനവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.ഷബീർ കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഇ എ ജാസ്മിൻ അധ്യക്ഷത വഹിച്ചു.ആശംസകൾ ആർപ്പിച്ചുകൊണ്ടുഅബ്ദുറഹ്മാൻ, ടി കെ ഹാരിസ്, വിനോദ്,ജിതേഷ്, രവീന്ദ്രൻ സി എ, മാത്യൂ മേച്ചേരിൽ,ജ്യോതി ടി എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഫർഷാൻ യൂസഫ് […]

Continue Reading

‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു

സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ‘ഊണും ഉടുപ്പും’രണ്ടാം വാർഷിക ആഘോഷവും നിർധനരായവർക്ക്‌ സൗജന്യ വസ്ത്ര വിതരണം നടത്തി.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ പ്രസിഡണ്ട് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് പോൾ, പ്രൊഫ. എ. വി തര്യയത്ത്, ടി. കെ പൗലോസ്, ശിവാനന്ദൻ, […]

Continue Reading