ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകളുടെ കാലമാണിത്. ചാറ്റ്ജിപിടിയുടെ വിജയത്തിന് ശേഷം പ്രമുഖ ടെക് കമ്പനികളെല്ലാം സമാനമായ ടൂള്‍ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. ഗൂഗിള്‍ ബാര്‍ഡ് ഇതിന് ഒരു ഉദാഹരണമാണ്.
വാട്‌സ്ആപ്പും സമാനമായ പാതയിലാണ്. ഉടന്‍ തന്നെ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പും എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനില്‍ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നതിന് പ്രത്യേക ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. എഐ ചാറ്റ്‌ബോട്ട് സുഗമമായി അവതരിപ്പിക്കുന്നതിനുള്ള സൗകര്യത്തിന്റെ ഭാഗമായി പ്രത്യേക ബട്ടണിനാണ് രൂപം നല്‍കിയിരിക്കുന്നത്
ചാറ്റ്‌സ് ടാബിലാണ് പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് മുകളില്‍ വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എഐ അധിഷ്ഠിത ചാറ്റുകള്‍ അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക.
സെപ്റ്റംബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എഐ ചാറ്റ്‌ബോട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് കോണ്‍ടാക്ട് ലിസ്റ്റിനുള്ളില്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഇതുമൂലം ഇത് കണ്ടെത്തി ആശയവിനിമയം നടത്തുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബട്ടണ്‍ അവതരിപ്പിച്ചത്.