വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി സ്വദേശിയുടെ കുടുംബത്തിന് സംഘം പ്രസിഡണ്ട് കെ റഫീഖ് കൈമാറി. കൽപ്പറ്റ ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ സംഘം ഡയറക്ടർ കെ വിനോദ്, ബിന്ദു, ശ്രീനാഥ്, ഏലിയാമ്മ, റീന, ലിജേഷ്, സൗദ എന്നിവർ പങ്കെടുത്തു.
