ചേർത്തല വയലാറിൽ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോയ വള്ളം മുങ്ങി. പള്ളിപ്പുറം നാഗംകുളങ്ങര കടവിലാണ് അപകടം. നാഗംകുളങ്ങര ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോയ വള്ളമാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി.ഒരാളെ ചേർത്തലയിലും ഒരാളെ തുറവൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
