എസ്ബിഐ ഫൗണ്ടേഷന്റെ ആശ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 10000 രൂപയാണ് ലഭിക്കുക.
കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയരുത്. ഇന്ത്യയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
അഖിലേന്ത്യാ തലത്തില്‍ 3000 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്ന് 100 കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക.
ഈ വര്‍ഷം നവംബര്‍ 30നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ മാര്‍ക്ക് ഷീറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്കൂളില്‍ പഠിക്കുന്നുവെന്ന് തെളിയിക്കാനുള്ള രേഖ (ഫീസടച്ച രേഖയോ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയോ സ്കൂളില്‍ നിന്നുള്ള സാക്ഷ്യപത്രമോ), അപേക്ഷകരുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍), വരുമാനം തെളിയിക്കാന്‍ ആവശ്യമായ രേഖ (ഫോം 16എ അല്ലെങ്കില്‍ സാലറി സ്ലിപ്പ്), അപേക്ഷകയുടെ/ അപേക്ഷകന്റെ ഫോട്ടോ എന്നീ രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപ്ലോഡ് ചെയ്യണം.
അപേക്ഷിക്കേണ്ടതിങ്ങനെ
www.b4s.in/a/SBIFS6 ല്‍ രജിസ്റ്റര്‍ ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക
അപേക്ഷ സബ്മിറ്റ് ചെയ്യുക