കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജോലി സമർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം പി സുധീഷ് ആണ് മരിച്ചത്. സുധീഷിൻ്റെ മൊബൈൽ ഫോൺ കാണാതായെന്നും കുടുംബം പറയുന്നു.
സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.