കല്‍പ്പറ്റ: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചീഫ് കോ – ഓഡിനേറ്ററായി ഡിന്റോ ജോസ് ചുമതലയേറ്റെടുത്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ നിലവിലെ ജില്ലാ ചീഫ് കോ- ഓഡിനേറ്ററായ ഷാഫി പുൽപ്പാറ ചുമതല കൈമാറി.കെ.പി.സി.സി അംഗം ശ്രീ പി.പി ആലി യോഗം ഉദ്ഘാടനം ചെയ്തു. ജെ.ബി.എം സംസ്ഥാന കോ- ഓഡിനേറ്റർ ഷാഫി പുൽപ്പാറ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം കെ.ഇ വിനയന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,ജെ.ബി.എം സംസ്ഥാന കോ-ഓഡിനേറ്ററായ സലീഖ് പി. മോങ്ങം,ഷഫീക്ക് സി,ഷിജു സെബാസ്റ്റ്യന്‍, അനൂപ് കുമാര്‍, സതീഷ് നെന്മേനി,ജോയ്സി ഷാജു,ആയിശ പളളിയാല്‍, സുകന്യ ആഷിന്, അഭിന മോഹന്‍, അലന് ജോസഫ്, കിരണ്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു