വാളാട്: മാനന്തവാടി – വാളാട് – കുഞ്ഞോം വഴി കോഴിക്കോട് കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കുവാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് വാളാട് ക്ലസ്റ്റർ യോഗം ബെന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
വാളാട് കുഞ്ഞോം റോഡ്പണിയെ തുടർന്നാണ് ഈ സർവ്വീസ് നിർത്തിവെച്ചത്.റോഡ് പണി ഏകദേശം തീരുകയും ഈ റോഡിലൂടെയുള്ള മറ്റു സർവ്വീസുകൾ പുനരാരംഭിച്ചിട്ടും മാനന്തവാടി – വാളാട് കോഴിക്കോട്
ബസ് സർവീസ് മാത്രം പുനരാരംഭിച്ചിട്ടില്ലാത്തത് .മറ്റുവാഹന ഗതാഗതം നന്നേ കുറവായ ഈ റൂട്ടിൽ കെഎസ്ആർടിസിയെയാത്രയെ ആശ്രയിക്കുന്ന ഈ പ്രദേശത്ത്കാർക്ക് വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് അടിയന്തിരമായി ഈ സർവീസ് പുനരാരംഭിക്കണമെന്നും അത് പോലെ മാനന്തവാടിയിൽ നിന്നും രാത്രി 9:25 ന് വാളാട്ടേക്ക് വന്നിരുന്ന സ്റ്റേബസ് കോവിഡ്കാലത്ത് രാത്രി 7:30 ആക്കി സമയം മാറ്റിയിരുന്നു, അത് ഇപ്പോഴും 7:30 തന്നെയാണ് മാനന്തവാടിയിൽനിന്ന് പുറപ്പെടുന്നത്. സ്റ്റേ ബസ് സമയം പഴയപടി രാത്രി 9:25 ന് തന്നെ തുടരണമെന്നും വകുപ്പ് മന്ത്രി / കെഎസ്ആർടീസി എംഡി/ സോണൽ ഓഫീസർ / മാനന്തവാടി എടിഒ തുടങ്ങിയവർക്ക് അയച്ചനിവേദനത്തിൽ എസ്കെഎസ്എസ്എഫ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ എസ്കെഎസ്എസ് എഫ് ക്ലസ്റ്റർ പ്രസിഡണ്ട്
കെ സി മുജീബ് ദാരിമി അദ്ധ്യക്ഷതവഹിച്ചു
എസ്കെഎസ്എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട്: റഷീദ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു
തലപ്പുഴ മേഖലാ വിഖായ കൺവീനർ: മുഹമ്മദലി കട്ടിയാടൻ.
ട്രെന്റ് ട്രൈനർ:അബ്ദുൾലത്തീഫ് ദാരിമി,
എന്നിവർ സംസാരിച്ചു
ക്ലസ്റ്റർ സെക്രട്ടറി
സ്വാദിഖ് വാളാട് സ്വാഗതവും
മുഹമ്മദലി കല്ലേരി നന്ദിയും പറഞ്ഞു