കല്‍പ്പറ്റ: കേന്ദ്ര – കേരള സര്‍ക്കാരുകളുടെ വയോജനങ്ങളോടുള്ള അവഗണനക്കെതിരെ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുതിയ ബസ് സ്റ്റാന്‍ ന്റ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കുകയും തുടര്‍ന്ന് എച്ച് എ എം യു പി സ്‌കൂള്‍ പരിസര ത്ത് ധര്‍ണ്ണ നടത്തുകയും ചെയ്തു. മുതിര്‍ന്ന പൗരമാര്‍ക്കുള്ള റെയില്‍വെ യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കുക, വര്‍ഷംതോറും വയോജന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ മാസം തോറും നല്‍കുക , വയോജന പകല്‍ വിശ്രമ കേന്ദ്രങ്ങള്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കുക, വയോമിത്രം പദ്ധതി പഞ്ചത്തുകളിലും നടപ്പിലാക്കുക, വാര്‍ദ്ധക്യ കാല പെന്‍ഷന്‍ 5000/- രൂപയാക്കി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷകന്റെ വരുമാനം മാത്രം കണക്കിലെടുക്കുക, വരുമാന പരിധി 2 – ലക്ഷമായി വര്‍ദ്ധിപ്പിക്കുക, വാതില്‍ പടി സേവനങ്ങള്‍ 50 – വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ചു. മാര്‍ച്ചും ധര്‍ണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി.രാജന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.ആര്‍. ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമ്മാരായ ടി.സി. പത്രോസ്, പി സി.ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കെ.ശശിധരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മ്മാരായ ജി.കെ.ഗിരിജ, ഇ മുരളീധരന്‍, ജില്ലാ ട്രഷറര്‍ സി.കെ. ജയറാം എന്നിവര്‍ സംസാരിച്ചു.