മൈസൂർ റോഡ് ഓട്ടോ സ്റ്റാൻഡ് വീണ്ടും പഴയതു പോലെ ആക്കിയതിൽ ശക്തമായ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ

Wayanad

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിലെ ഓട്ടോ സ്റ്റാൻഡ് കളിപ്പാവകളെ പോലെ പുറകിലേക്കും, മുന്നിലേക്കും മാറ്റി കളിക്കുന്ന മാനന്തവാടി നഗരസഭയുടെ നടപടികൾക്കെതിരെ മൈസൂർ റോഡ് സ്റ്റാൻഡിലെ സംയുക്ത ഓട്ടോ ഡ്രൈവർമാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലിയുടെ ക്യാബിനിൽ പ്രതിഷേധിച്ചു. ബസ്സ് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുന്ന തരത്തിലാണ് ഓട്ടോ സ്റ്റാൻഡ് ഇന്നലെ വരെ പുന:ക്രമീകരിച്ചിരുന്നത്.വീണ്ടും പഴയതു പോലെ ആക്കിയതിൽ യാത്രക്കാർ ബസ്സ് ഇറങ്ങി ഏറെ ദൂരം കാൽനടയായി വന്ന് വേണം ഓട്ടോറിക്ഷ വിളിക്കാൻ ഇതിൽ യാത്രക്കാരും ഏറെ പ്രതിഷേധത്തിലാണ്. പ്രതിഷേധ സമരം നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 25 ന് ട്രാഫിക്ക് അഡ്വൈസറി യോഗം 12.00 മണിക്ക് വിളിച്ച് ചേർക്കാമെന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം സമാപിപ്പിച്ചു. ഡ്രൈവർമാരും, യാത്രക്കാരും നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാനന്തവാടി സി.ഐ.അബ്ദുൾകരീമുമായി ഡ്രൈവർമാർ ചർച്ച ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *