പനമരം :എ.പി ജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം ലഭിച്ച ഷൈജു കെ ജോർജിനെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു.
ബാംഗ്ലൂർ പ്രവാസി സംഘടനയായ കലാ കൈരളിയുടെ അധ്യക്ഷനായ ഷൈജു, ബാംഗ്ലൂരിലും കേരളത്തിലുമായി, സാമൂഹ്യ സേവന രംഗത്ത് കാഴ്ചവെച്ച സംഭാവനകൾ കണക്കിലെടുത്താണ് എ.പി.ജെ അവാർഡിനർഹനായത്.
