മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്. എറണാകുളത്തുള്ള മിന്നുമണിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. മിന്നുമണിയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു.ഒ.ആര്‍ കേളു എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ.എം അബ്ദുള്‍ ആസിഫ്, ഫാത്തിമ്മ ടീച്ചര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. […]

Continue Reading

ഹവില്‍ദാര്‍ ജാഫറിന്റെ വീട് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറിന്റെ വീട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, വാര്‍ഡ് മെമ്പര്‍ ലൈജി തോമസ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Continue Reading

ഉന്നതി; ഏകദിന പരിശീലനം നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍ വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘ഉന്നതി 2023-24’ ഏകദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പുപദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളിലെ താത്പര്യമുള്ള അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുന്ന പരിശീലനമാണിത്. കെ.പി പ്രീത പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, […]

Continue Reading

ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു

പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമ സ്ഥലത്തേക്ക് പോകുന്ന വഴി കരുനാഗപ്പള്ളിയിൽ റെയിൽവെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം.രാത്രി 8.30തോടെയാ ണ് അപകടം.കരുനാഗപ്പളളിയിൽ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.

Continue Reading

ചക്ക മഹോത്സവംഇന്ന് സമാപിക്കും

മാനന്തവാടി : കുടുംബശ്രീ ജില്ലാമിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഡേ മാർട്ടിൽ നടക്കുന്ന ചക്ക മഹോത്സവം ഇന്ന് അവസാനിക്കും. ചക്കയുടെ ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ ചക്കയുടെ അൻപതോളം വിഭവങ്ങളാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.

Continue Reading

ജീവിതം തൊട്ടറിഞ്ഞ് എൻ എസ് എസ് സ്നേഹസംഗമം

പിണങ്ങോട്: തെരുവ് ജീവിതങ്ങളെ ഗൃഹാന്തരീക്ഷത്തിൽ ചേർത്തുപിടിച്ച് സംരക്ഷിച്ചുവരുന്ന പിണങ്ങോട് പീസ് വില്ലേജിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സ്നേഹ സംഗമം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് പിആർഒ കെസിയ മരിയ മുഖ്യ പ്രഭാഷണം നടത്തി. പീസ് വില്ലേജ് ഡ്രസ്സ് ബാങ്കിലേക്ക് എൻഎസ്എസ് വിദ്യാർത്ഥികൾ സാമാഹരിച്ച വസ്ത്രങ്ങൾ കൈമാറുകയും […]

Continue Reading

മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്ന് ജില്ലയില്‍

മാനന്തവാടി: ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂലൈ 29 ശനിയാഴ്ച) മാനന്തവാടി മേരിമാത കോളേജില്‍ ഗോത്രവിഭാഗക്കാര്‍ക്കായി നടത്തുന്ന ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി. ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷതവഹിക്കും.ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്സുമാര്‍, എന്‍ജിനിയര്‍മാര്‍, മറ്റുജീവനക്കാര്‍ എന്നിവര്‍ക്കുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും.

Continue Reading

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്റെ വീട്ടിൽ വച്ച് മോൻസന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയിൽ അടക്കം വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി […]

Continue Reading

എട്ടുവയസുകാരൻ ഡാര്‍ക്ക് വെബില്‍ നിന്നും ഓർഡർ ചെയ്തത് എകെ 47 ; വെളിപ്പെടുത്തി മാതാവ്

എട്ടുവയസുകാരൻ ഓൺലൈനായി വാങ്ങുന്നത് എകെ 47 ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളാണ്. വിശ്വാസം വരുന്നില്ല അല്ലേ, കുട്ടിയുടെ മാതാവ് തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നെതർലണ്ട് സ്വദേശിനിയായ ബാർബറ ഗീമെനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താനറിയാതെ ഡാർക്ക് വെബ്ബിൽ നിന്ന് എകെ-47 തോക്ക് ഉൾപ്പടെയുള്ള വസ്തുക്കൾ മകൻ രഹസ്യമായി വാങ്ങുന്നുവെന്നാണ് ബാർബറ പറയുന്നത്. യൂറോന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബാർബെറ ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മകൻ കമ്പ്യൂട്ടറിൽ കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങിയതാണ് എല്ലാത്തിനും കാരണമെന്നും […]

Continue Reading

ചന്തയ്ക്ക് പുറത്ത് വഴിയോരക്കച്ചവടം, യുവാവിന് ചന്തയിലെ കരാറുകാരന്‍റെ മര്‍ദ്ദനം

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരന് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം. സംഭവത്തിൽ വധശ്രമത്തിന് തുമ്പ പൊലീസ് കേസെടുത്തു. വിഴിഞ്ഞം മുക്കോല കരടിവിള പുത്തൻവീട്ടിൽ ഷാനു (28) ആണ് മർദ്ദനത്തിന് ഇരയായത്. കുളത്തൂർ ചന്തയിലെ കരാറുകാരനായ ശിവപ്രസാദും സംഘവുമാണ് ഷാനുവിനെ അക്രമിച്ചത്. പിക്കപ്പ് വാഹനത്തിൽ വഴിയോരത്ത് ഫ്രൂട്ട്സ് വ്യാപാരം നടത്തുന്നയാളാണ് ഷാനു. ചന്തയ്ക്ക് പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം എന്നാണ് ഷാനു പരാതിപ്പെടുന്നത്. ഒരാഴ്ച മുൻപ് മറ്റൊരു കച്ചവടക്കാരനെ 40 രൂപ വരി […]

Continue Reading