ആചാരം നിലനിർത്തണം :പത്മശ്രീ ചെറുവയൽ രാമൻ

ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ. വരുംകാലങ്ങളിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറും: പത്മശ്രീ ചെറുവയൽ രാമൻ. മാനന്തവാടി:കുറച്ച്യ സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ തലക്കൽ ചന്തു എംപ്ലോയിസ് സൊസൈറ്റി ജില്ലാ ജനറൽബോഡി യോഗവും യാത്രയയപ്പും സമുദായത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങും നടത്തി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി രാജ്യത്തിന്റെ അഭിമാനമായ പത്മശ്രീ ജേതാവ് ശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം . തലക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ഇ ബാബു […]

Continue Reading

റേഡിയോ ഓര്‍ബിറ്റ് പരിപാടിക്ക് തുടക്കമായി

ബത്തേരി: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആൻഡ് കൗണ്‍സലിംഗ് സെല്ലിന്റെ പ്രതിവാര ‘കരിയര്‍ ടാക്ക്’പരിപാടി ‘റേഡിയോ ഓര്‍ബിറ്റ് ‘ ബത്തേരി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല നിര്‍വ്വഹിച്ചു. സിന്ധു.സി.സി ( ഡി.ഡി, പൊതു വിദ്യഭ്യാസ വകുപ്പ്), അപര്‍ണ.കെ.ആര്‍ (വടകര മേഖല അസി. ഡയറക്ടര്‍, പൊതു വിദ്യഭ്യാസ വകുപ്പ്), എ.എം.റിയാസ് (സ്റ്റേറ്റ് പ്രോഗ്രാം […]

Continue Reading

ലോര്‍ഡ്സ് 83’ പ്രവര്‍ത്തനം ആരംഭിച്ചു

കൃഷ്ണഗിരി: ലോകത്തെ ആദ്യ ക്രിക്കറ്റ് തീം റിസോര്‍ട്ട് ‘ലോര്‍ഡ്സ് 83’, വയനാട് കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായകവും ചരിത്രപ്രധാനവുമായ ആദ്യ വേള്‍ഡ് കപ്പ് വിജയത്തിന്റെ സ്മരണാര്‍ഥം പണികഴിച്ചതാണ് റിസോര്‍ട്ട്. മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പദ്ധതിയായ ‘ലോര്‍ഡ്സ് 83’ പൂര്‍ണമായും ലണ്ടനിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തിന്റെ വാസ്തു മാതൃക അവലംബിച്ചാണ് തയാറാക്കിയത്. മോറിക്കാപ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നിഷിന്‍ തസ്‌ലിം സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചു. സെപ്റ്റംബറില്‍ 1983 വേള്‍ഡ് […]

Continue Reading

പാലിയേറ്റിവ് രോഗികൾക്കുള്ള ബക്രീദ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

പടിഞ്ഞാറത്തറ: ബക്രിദ് പ്രമാണിച്ച് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണത്തിലുള്ളനിര്ദ്ധന കുടുബാങ്ങളായ കിടപ്പു രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി. പഞ്ചായത്ത്‌ പാലിയേറ്റിവ് സപ്പോർട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉദ്ഘാടനം വിതരണോദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ടി കുഞ്ഞബ്ദുള്ള ആദ്യക്ഷനായി.അരി, വെളിച്ചെണ്ണ, പഞ്ചസര, ബെല്ലം തുടങിയ സാധനങ്ങൾ അടങ്ങിയ 500 രൂപയുടെ ഭക്ഷണ കിറ്റാണ്സുമനസ്സുകളുടെ സഹായത്താൽവിതരണം ചെയ്തത്. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് അബ്ദുൾ നാസർ, സനിൽകുമാർ , […]

Continue Reading

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു

മാനന്തവാടി:കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുടെകീഴിൽ വരുന്ന ഫ്ലയിം സുരക്ഷ വയനാട് ജില്ലയിലെ മാനന്തവാടി, പയോട് വെച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ & മെഡിക്കൽ ക്യാമ്പ് നടത്തി.സുരക്ഷ മാനേജർ സിബിൻ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഡോക്ടർ പ്രവീൺ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷ കൗൺസിലർ ദിവ്യ,orw രജനി എന്നിവർ സംസാരിച്ചു.

Continue Reading

കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് യുകെ -യിൽ അറസ്റ്റിലായ ആറ് പേരിൽ ഇന്ത്യൻ വംശജയും. ലണ്ടനിലും ബർമിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോൺമൗത്തിൽ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യൻ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഏഴ് ആഴ്‌ചത്തെ വിചാരണയ്‌ക്കൊടുവിൽ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി […]

Continue Reading

’30 പവൻ, ഡയമണ്ട്, 85,000 രൂപ, സിങ്കപ്പൂർ ഡോളര്‍’, മോഷണത്തിന് പിന്നാലെ ഗോവയിലേക്ക്; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തിരുവനന്തപുരം: മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, കൂട്ടായ കവര്‍ച്ച തുടങ്ങി 20 ലേറെ കേസുകളില്‍ പ്രതിയാണ് മിന്നല്‍ ഫൈസൽ. ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ നിന്നു കവർച്ച നടത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്. മെയ് 30 രാത്രി ആണ് സംഭവം. 30 […]

Continue Reading

അധ്യാപക ജോലി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത! ആയിരക്കണക്കിന് പുതിയ തസ്തികകൾ!

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക […]

Continue Reading

ബലി പെരുന്നാൾ: കേരളത്തിലെ കേന്ദ്ര സര്‍ക്കാ‌ർ ഓഫീസുകള്‍ക്ക് അവധി 29ന്, 28ന് നിയന്ത്രിത അവധി; അറിയിപ്പ്

സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജൂൺ 28നും 29നും അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തെ, കേരളത്തില്‍ പെരുന്നാൾ അവധി രണ്ട് ദിവസമായിരിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു. ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി […]

Continue Reading

സി.ഡി.എസ് അംഗങ്ങളെ ആദരിച്ചു

കുടുംബശ്രീ പ്രവര്‍ത്തന മികവില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ സി.ഡി.എസ് വെള്ളമുണ്ടയെയും ഏഷ്യന്‍ പെസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി മെഡലുകള്‍ കരസ്ഥമാക്കിയ ഷീന ദിനേശന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.എം റാങ്ക് ജേതാവ് രേഷ്മയെയും വിവിധ മേഖലകളില്‍ കഴിവ് തെളിച്ച പ്രതിഭകളെയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, […]

Continue Reading