രാഹുലിന് അയോഗ്യതാ ഭീഷണി; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും, ആറു വര്‍ഷത്തേക്കു മത്സരിക്കുന്നതിനും വിലക്ക്

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ […]

Continue Reading

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കും; അപേക്ഷ ഇനിമുതല്‍ ഓണ്‍ലൈനായി

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നിരക്ക് യുക്തിസഹമാക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിക്കുന്നത്.നിരക്ക് പിന്നീട് നിശ്ചയിക്കും. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലാണെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാന്‍ വൈകുന്നു എന്നതാണ് പരാതികളില്‍ ഭൂരിഭാഗവും. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിച്ചതായും എം […]

Continue Reading

28,044 കിലോമീറ്റര്‍ വേഗം; ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക, ആകാംക്ഷയോടെ ശാസ്ത്രലോകം

വാഷിങ്ടണ്‍: ശനിയാഴ്ച ഭൂമിക്ക് അരികിലൂടെ ഭീമാകാരമായ ഉല്‍ക്ക കടന്നുപോകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പകുതി വ്യത്യാസത്തിലാണ് ഉല്‍ക്ക കടന്നുപോകുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2023 ഡിഇസഡ് ടു എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക, ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാണ് ഭൂമിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഇത് കടന്നുപോകുമെന്ന് എര്‍ത്ത്‌സ്‌കൈ എന്ന ശാസ്ത്രഗവേഷണ സ്ഥാപനം അറിയിച്ചു. മണിക്കൂറില്‍ 28,044 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. ഫെബ്രുവരിയിലാണ് ഉല്‍ക്ക ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ […]

Continue Reading

ഒരേ സമയം എട്ടുപേരെ വരെ വീഡിയോ കോള്‍ ചെയ്യാം, 32 പേരുമായി ഓഡിയോ കോള്‍; ഡെസ്‌ക് ടോപ്പില്‍ പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഡെസ്‌ക് ടോപ്പ് പതിപ്പില്‍ വാട്‌സ്ആപ്പ് കൊണ്ടുവന്ന ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്. ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം മെച്ചപ്പെടുത്തി കൊണ്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഒരേ സമയം എട്ടുപേരെ വരെ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്നതാണ് അപ്‌ഡേഷന്‍. ഇതിന് പുറമേ 32 പേരെ വരെ ഒരേ […]

Continue Reading

140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 7605 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് […]

Continue Reading

ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്‍ഡ്

വെല്ലിങ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ നേടിയ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 580 റണ്‍സ്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് അവര്‍ കളം വിട്ടത്. മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയില്‍. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. […]

Continue Reading