തലപ്പുഴ: തലശ്ശേരി മാനന്തവാടി സംസ്ഥാന പാതയിൽ തലപ്പുഴയിൽ റോഡിന്റെ ശോചനീയാവസ്ഥയിലും,അപകടകരമാംവിധം രൂപം കൊണ്ട കുഴികൾ നികത്താതിലും പ്രതിഷേധിച്ചുകൊണ്ട് തലപ്പുഴ ഗവണ്മെന്റ് യു. പി സ്കൂൾ പരിസരത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബൈക്ക് യാത്രികരും മറ്റും ദിവസവും ഈ പാതയിലെ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
പ്രതിഷേധ സമരത്തിന് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്. പ്രസിഡന്റ് ജബ്ബാർ, തവിഞ്ഞാൽ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ്. പ്രസിഡന്റ് ജാഫർ, സെക്രട്ടറി അനസ്, മറ്റു ഭാരവാഹികളായ സുനീർ,ആസിഫ് തലപ്പുഴ, ആഷിക്, ഫാസിൽ, റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി.
