മാനന്തവാടി:സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസും താലൂക്ക് ഓഫീസും വൈദ്യുപദീപങ്ങളാല്‍ അലങ്കരിച്ചു.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്.പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. ആഗസ്ത് 15 ന് പതിവ് പോലെ ഉയര്‍ത്തുകയും ചെയ്യും. താലൂക്ക് ഓഫിസ് മുറ്റത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിനെ അനുസ്മരിച്ച് എഴുപത്തിയഞ്ച് മൺചിര തുകൾ മാനന്തവാടി സബ്ബ് കളക്ടർ തെളിയിച്ചു.ഹർ ഘർ തിരംഗ ജില്ലായിൽ എല്ലവരും ഉൽസവമായി ഏറ്റ് എടുത്തുവെന്നും ദുരിഭാഗം വീടുകളിലും ഓഫിസുകളിലും ഉൾപ്പെടെ എല്ലയിടത്തും ദേശിയ പാതക ഉയർത്തിയെന്നും സബ്ബ് കളക്ടർ പറഞ്ഞു. താഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവന്‍ ജീവനക്കാരുടെയും സഹകരണത്തോടെ ഓഫീസും പരിസരവും വര്‍ണ്ണാഭമാക്കിയത്.
