യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

Wayanad

പേരിയ:ഒരാഴ്ച മുൻപ് കനത്ത മഴയിലുണ്ടായ മണ്ണിടിച്ചലിൽ തകർന്ന പേരിയ ചുരം വഴിയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കാത്തതിൽ യൂത്ത് കോൺഗ്രസ്‌ പേരിയ യൂണിറ്റ് പ്രതിഷേധിച്ചു.നിലവിൽ ഇതു വഴി ചെറിയ വാഹനങ്ങൾ കടന്നു പോകാൻ യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെന്നും റോഡിലുള്ള തടസങ്ങൾ നീക്കം ചെയ്തതുമാണ്. ചരക്ക് വാഹനങ്ങൾ ഒഴിവാക്കി മറ്റു പൊതു ജനങ്ങൾക്കുള്ള യാത്ര സൗകര്യങ്ങൾ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ചുരം തകർക്കുന്ന രീതിയിൽ ഭൂമി തുരന്ന് പാറകൾ പൊട്ടിച്ചു പ്രവർത്തിക്കുന്ന കോറികൾ കാരണമാണ് മണ്ണിടിഞ്ഞു ഉരുൾ പൊട്ടലുണ്ടായിരിക്കുന്നത്. ഇതിനെതിരെ അന്വേഷണം നടത്താൻ വന്ന മാധ്യമ പ്രവർത്തകരെ പോലും തടഞ്ഞ നടപടി പ്രതിഷേധാർഹമാണ്, ഇത് പുറത്ത് കൊണ്ട് വരാതിരിക്കാൻ ഇത്തരം കോറി മാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥാനമാർ ഇടപെട്ട് ഇപ്പോഴുള്ള അടച്ചിടൽ എന്നും എത്രയും വേഗം റോഡ് തുറന്നു കൊടുത്തു യാത്ര പ്രശ്നം പരിഹരിക്കണമെ ന്നും,അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് യൂണിറ്റ് വൈസ് പ്രസിഡന്റ് റോണി സി. വി ആദ്യക്ഷത വഹിച്ചു.അസീസ് വാളാട്,
ജിജോ വരയാൽ,വിജിൻ തലപ്പുഴ,സുജിന,സി.മനു, ബിന്ദു പേര്യ,യു, സി സിദ്ധിക്,എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *