പുളിഞ്ഞാൽ:പുളിഞ്ഞാൽ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ
സജീവ സാന്നിധ്യമായി ജനപ്രതിനിധികളും
നാട്ടുകാരും. ശക്തമായ മഴയുടെ സാഹചര്യത്തിൽ കുന്നിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുൻ കരുതൽ എന്ന നിലക്ക് അത്തരം പ്രദേശത്തുള്ള ആളുകൾക്കായി ക്യാമ്പ് സജീകരിച്ചത്വാളാരംക്കുന്ന് ആദിവാസി കോളനിയിലെ 43 കുടുംബങ്ങളില്‍ നിന്നുള്ള 194 അംഗങ്ങളും പെരുംകുളം കോളനിയിലെ 4 കുടുംബങ്ങളില്‍ നിന്നുളള 14 പേരും നെല്ലിക്കച്ചാൽ കോളനിയിലെ 11 കുടുംബങ്ങളിൽ നിന്നുമുള്ള 45 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്.
നാട്ടുകാരുടെ അകമഴിഞ്ഞ സഹായം ക്യാമ്പുകളിൽ ആവേശമാണ്. വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ പലരും സ്‌പോൺസർ ചെയ്ത് ക്യാമ്പിനെ ഹൃദ്യമായി ഏറ്റെടുത്തിരിക്കുകയാണ്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പിലെ
കുട്ടികൾക്ക് ആവേശവും ആത്മവിശ്വാവും പകരുന്ന യോഗ-മെഡിറ്റേഷൻ പ്രചോദന ക്ലാസുകൾക്ക് നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയും ക്യാമ്പ് സന്ദർശിച്ച് ക്യാമ്പങ്ങങ്ങളുടെ ക്ഷേമ സാഹചര്യം വിലയിരുത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അംഗങ്ങളുടെയും മുഴുനീള സാന്നിധ്യവും ഇടപെടലും ക്യാമ്പിന്റെ കുറ്റമറ്റ നടത്തിപ്പിന് സജീവമായി ഉണ്ട്.കെ.സി.കെ നജുമുദ്ധീൻ,കെ.മുഹമ്മദലി,ആഷിഖ്,ഷമീം വെട്ടൻ,യാസിർ എന്നിവരുടെ നേതൃത്വത്തിൽ
തരുവണയിലെ യുവാക്കൾ ഒരുക്കിയ അറേബ്യാൻ ഡിഷ് കവാലിയായിരുന്നു ക്യാമ്പിലെ ഇന്നത്തെ ഉച്ചഭക്ഷണം.