ഇന്ത്യയിൽ ആദ്യ വാനര വസൂരി മരണം കേരളത്തിൽ; തൃശൂരിൽ മരിച്ച യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചു

Kerala

തിരുവനന്തപുരം: തൃശൂരിൽ മരിച്ച യുവാവിന് വാനര വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യമായാണ് ഒരാൾ വാനര വസൂരി ബാധിച്ച് മരിക്കുന്നത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. മരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബോൾ കളിച്ചവരും എല്ലാം നിരീക്ഷണത്തിലാണ്.

യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന നാലു യുവാക്ക​ളെയും നിരീക്ഷണത്തിലാക്കി.

നാലു ദിവസം വിശ്രമിച്ച ശേഷം യുവാവ് വീട്ടിൽ നിന്ന് പുറത്തിറങ്ങി ഫുട്ബോൾ കളിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം തളർന്നു വീണ യുവാവിനെ ചാവക്കാടും അവിടെ നിന്ന് തൃശൂരുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നടത്തിയ പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *