തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ അസ്‌പെത്രിയിൽ സ്തുത്യർഹമായ സേവനം ചെയ്ത് മാറിപ്പോകുന്ന ജനപ്രിയ ഡോക്ടർ മഞ്ജുഷക്കു എച്. എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉൽഘടനം ചെയ്തു.ഡോക്ടർ വിനീത, എച്. എം. സി. മെമ്പർമാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, ഉസ്മാൻ പള്ളിയാൽ, ജംഷീർ, എം. നൗഷാദ്, നൗഫൽ, കെ. വിജയൻ, കെ. മുഹമ്മത്,ഉവൈസ്, രവി തുടങ്ങിയവർ സംസാരിച്ചു.
