ഹാർലി ഡേവിഡ്‌സൺ 2019-ൽ ലൈവ്‌വയർ എന്ന പേരിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചുകൊണ്ടാണ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചത്. ഇപ്പോഴിതാ ഹാർലി-ഡേവിഡ്‌സണിന്റെ ലൈവ്‌വയർ ബ്രാൻഡ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ S2 ഡെൽ മാർ അവതരിപ്പിച്ചു. അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനി തുടക്കത്തിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി 17,699 ഡോളറിന് (13.67 ലക്ഷം രൂപ) ഓൺലൈൻ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ 18 മിനിറ്റിനകം പരിമിതമായ 100 യൂണിറ്റുകളും വിറ്റുതീർന്നതായി റഷ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോഞ്ച് എഡിഷന്റെ ഡെലിവറികൾ 2023 ല്‍ ആരംഭിക്കും. ഹാർലി-ഡേവിഡ്‌സണും ഒരു സ്റ്റാൻഡേർഡ് പതിപ്പ് പുറത്തിറക്കും. അതിന്റെ വില ഏകദേശം 15,000 ഡോളര്‍ (11.60 ലക്ഷം രൂപ) ആയിരിക്കും എന്നും ഫിനാന്‍ഷ്യല്‍ ഡ്രൈവ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.