കെട്ടിനാട്ടി;നെല്‍കൃഷി പഠിക്കാം

Wayanad

നെല്‍കൃഷിയുടെ ശാസ്ത്രീയ രീതിയായ കെട്ടി നാട്ടിയെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പരിചയപ്പെടാം.

കാര്‍ഷികമേളയില്‍ എത്തു്ന്നവര്‍ക്ക് ഈ കൃഷി രീതി പുതിയ അനുഭവമാകും. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച വളക്കൂട്ടില്‍ പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടില്‍ ചേര്‍ത്തുറപ്പിച്ച് പാടത്ത് നാട്ടുന്ന സമ്പ്രദായമാണിത്. നെല്ലിന്റെ ഉല്പാദനക്ഷമത കൂട്ടുന്നതിനും മണ്ണിനെ സമ്പുഷ്ടീകരിക്കുന്നതിനും കെട്ടിനാട്ടി സഹായിക്കുന്നു. ഒരു തുള്ളി കീടനാശിനി പോലും കൂടാതെ നെല്‍കൃഷി നടത്താന്‍ കഴിയുന്നു എന്നതാണ് കെട്ടിനാട്ടിയുടെ പ്രത്യേകത. കെട്ടിനാട്ടി കൃഷിരീതി മണ്ണിനെ സമ്പുഷ്ടീകരിക്കുകയും കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ജൈവവളമായ ജീവാമ്യതം, പഞ്ചാമൃതം എന്നിവയൊക്കെയാണ് സാധാരണയായി കെട്ടി നാട്ടിക്ക് ഉപയോഗിക്കുന്നത്. ജില്ലയിലെ ഞാറ്റടി സംഘങ്ങളാണ് കെട്ടി നാട്ടി കൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്നത്. കെട്ടി നാട്ടി പെല്ലറ്റുകള്‍ പാടശേഖര സമിതികള്‍ക്കും കര്‍ഷകര്‍ക്കും വിതരണം ചെയ്യുന്നുണ്ട. തരിശായി കിടക്കുന്ന പാടശേഖരങ്ങളെ വീണ്ടും പൊന്നു വിളയുന്ന ഭൂമിയാക്കാന്‍ കെട്ടിനാട്ടി കൃഷി രീതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍. കെട്ടി നാട്ടിയുമായ ബന്ധപ്പെട്ട സംശയ നിവാരണത്തിനും ഇവിടെ അധികൃതരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *