വയനാട് ജില്ലയില്‍ ഇന്ന് (11.04.22) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168234 ആയി. 167243 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 4 പേര്‍ ഉള്‍പ്പെടെ ആകെ 29 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.
