മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം,മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം

കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നു ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം. മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.കൊറോണയെ പ്രതിരോധിക്കാന്‍ തുടര്‍ന്നും എല്ലാവരും മാസ്‌ക് ധരിക്കണം. കേസ് എടുക്കുന്നതും പിഴ ഒടുക്കുന്നതും മാത്രം ഒഴിവാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി […]

Continue Reading

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ആരംഭിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ.വിവിധ ക്ലാസുകളിലായി 34.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. കൊവിഡിനെ തുടർന്ന് 2 വർഷത്തിന് ശേഷമാണ് ഈ ക്ലാസുകളിൽ വാർഷിക പരീക്ഷ നടക്കുന്നത്.34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക്ക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയും. […]

Continue Reading

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ ഇനി മാസ്ക് വേണ്ട

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല.ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല.ദുരന്തനിവാരണ നിയമപ്രകാരമുളള നിയന്ത്രണം ഒഴിവാക്കും. ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്ത് പുതിയ ഉത്തരവ് ഉടൻ ഇറക്കും.

Continue Reading

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകൾ പണിമുടക്കും

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന […]

Continue Reading

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ 2 ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 37,880 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4735 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. ഈ മാസം 9ന് 40000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ 2 ദിവസം വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്.

Continue Reading

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബസ് മറിഞ്ഞു,ഒരു മരണം

മലപ്പുറം:മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി ബൈപ്പാസില്‍ രാവിലെ ആറുമണിക്കായിരുന്നു അപകടം. ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് അസിസ്റ്റന്റാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ […]

Continue Reading

അരക്ഷിതാവസ്ഥ ഒഴിവാക്കാന്‍ കുടുംബാംഗങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കണം – വനിത കമ്മീഷന്‍

കുടുംബാന്തരീക്ഷങ്ങളില്‍ സാമ്പത്തിക അരാജകത്വം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന്‌ വനിത കമ്മീഷന്‍ അംഗം അഡ്വ.എം.എസ്. താര പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ത്രീകള്‍ നടപടികള്‍ നേരിടേണ്ടി വരുന്ന കേസുകളുടെ എണ്ണം വയനാട് ജില്ലയിലും വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. പലപ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി നല്‍കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത് മൂലമാണ് സ്ത്രീകള്‍ നിയമ നടപടികള്‍ക്ക് […]

Continue Reading

വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി

വെള്ളമുണ്ട:മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളമുണ്ട കുടുംബശ്രീ ഹാളിൽ വച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി. പ്രസ്തുത പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണൻ സമൂഹത്തിൽ ഉയർന്നു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് […]

Continue Reading

തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

കൊച്ചി: പെട്രോൾ,(petrol) ഡീസൽ(diesel) വില കൂട്ടി(price hike). തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.  ഇന്നത്തെ വില, തിരുവനന്തപുരം: പെട്രോൾ, 108.35, ഡീസൽ 95.38 ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില […]

Continue Reading