മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചാമപ്പാറ പൂതക്കാട്ടിൽ അനിറ്റ റോസ് ജോണിനാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം ലഭിച്ചത്. 2020 – 2021 അധ്യയന വർഷം ഡിഗി പഠനം പൂർത്തിയാക്കിയ പ്രതിഭാധനരായ 1000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും അനിറ്റ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പഴശ്ശി രാജ കോളേജ് പുൽപ്പള്ളി ബി. വോക് അഗ്രിക്കൾച്ചർ കോഴ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. മാതാപിതാക്കളിൽ പിതാവ് പൂതക്കാട്ടിൽ ബെനറ്റ് ജി.വി.രാജ തിരുവനന്തപുരം സ്പോർട്ട്സ് സ്കൂളിൽ സ്വർണ്ണ ജേതാവായിരുന്നു. മാതാവ്
ജിനി മുള്ളൻകൊല്ലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നു. സഹോദരങ്ങൾ അഗാസി ബെനറ്റ് മാർഗ്ഗരറ്റ് ബെനറ്റ് എന്നിവർ ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥികൾ ആണ്.
