കൽപ്പറ്റ: കര്‍ഷകരെ ദ്രോഹിച്ച് കൊണ്ട് ഒരു സര്‍ക്കാരിനും മുമ്പോട്ട് പോകാനാവില്ലെന്ന് ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ എക്‌സ്-എം.എല്‍.എ. കര്‍ഷകര്‍ എടുത്തിട്ടുള്ള മുഴുവന്‍ കടങ്ങളും എഴുതിത്തള്ളാനുള്ള നടപടി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കര്‍ഷക വിരുദ്ധമായ സര്‍ഫാസി നിയമം നടപ്പാക്കുന്നത് തടയാന്‍ നിയമം കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍.ഡി. അപ്പച്ചന്‍. കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, സര്‍ഫാസി നിയമം നടപ്പാക്കുന്നത് നിര്‍ത്തി വെക്കുക, കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തുകള്‍ അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്രഹാം, പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗ്ഗീസ്, കെ.വി. പോക്കര്‍ ഹാജി, എം.ജി. ബിജു, ബിനു തോമസ്, ചിന്നമ്മ ജോസ്, ഗിരീഷ് കല്‍പ്പറ്റ, പുഷ്പലത സി.പി,പി.വി. വേണുഗോപാല്‍, രാജന്‍ മാസ്റ്റര്‍,ജോയ് തൊട്ടിത്തറ, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.