കല്‍പറ്റ:’നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്ന സന്ദേശമുയര്‍ത്തി അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. വി ആശമോള്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍, ഉജ്യല ബാല്യ പുരസ്‌കാരം നേടിയ കുട്ടികള്‍, ശിശുസംരക്ഷ സ്ഥാപനങ്ങളിലെ ചിത്രരചന മത്സര വിജയികള്‍, ചുമര്‍ചിത്ര രചന മത്സര വിജയികളെയും ആദരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത്, ശിശുസംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, എം.എസ്.കെ വനിതാ ക്ഷേമ ഓഫീസര്‍ നിഷ വര്‍ഗ്ഗീസ് ,അഡ്വ. മരിയ എന്നിവര്‍ സംസാരിച്ചു. ലിംഗസമത്വം ലിംഗനീതി എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.
