ശിൽപശാല സംഘടിപ്പിച്ചു

Wayanad

മാനന്തവാടി:വയനാട് ജില്ലാക്ഷീരസംഗമത്തോടനുബന്ധിച്ച്
ചാണകത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. അമ്പലവയൽ കൃഷി വിഞ്ജാൻ കേന്ദ്രം പ്രൊജക്ട് അസിസ്റ്റൻറ് ശ്രുതി കൃഷ്ണ വിഷയാവതരണം നടത്തി.
കന്നുകാലി വളർത്തലിൽ കാലിതീറ്റ വിലവർദ്ധനവൾപ്പടെ ഉൽപാദന ചെലവ് വർദ്ധിക്കുമ്പോൾ കൃഷി ലാഭകരമായി മാറ്റാൻ ചാണക സംസ്കരണത്തിലൂടെയും മൂല്യവർദ്ധിത ഉൽപന്ന നിർമാണത്തിലൂടെയും സാധിക്കുമെന്ന് ശ്രുതി കൃഷ്ണ പറഞ്ഞു.
ശിൽപശാലയിൽ ജീവാമൃതം, ഘനജീവാമൃതം, പഞ്ചഗവ്യം, ജൈവസ്ലറി,
മൃതസഞ്ജീവനി, വളഛായ എന്നിവ നിർമിക്കുന്നതിന് കർഷകർക്ക് പരിശീലനവും നൽകി.യോഗത്തിൽ
വി വി രാമകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സിനിബാബു , ബിശ്വപ്രകാശ്, പി.ടി ബിജു, ജോസ് തേവർ പാടത്ത് , ഗിരിജ മഠത്തിൽ,
സോന ടി.ജെ എന്നിവർ സംസാരിച്ചു.
മാർച്ച് 1 മുതൽ 7 വരെ തിയ്യതികളിലാണ് മാനന്തവാടിയിൽ വെച്ച് ജില്ലാ ക്ഷീരസംഗമം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *