ജീവിത മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതു തലമുറയെ ഗാന്ധിയൻ മൂല്യങ്ങളുമായി കൂടുതൽ അടുപ്പിക്കണമെന്ന് ജൂനിയർ ചേമ്പർ ജെ എഫ് പി വിനോദ് ശ്രീധർ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ ജെ ജെ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധി സ്മൃതി പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹനം, സഹിഷ്ണുത, സത്യസന്ധത, അഹിംസ, ക്ഷമ, പരസ്പര സഹകരണം, മിതത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഇന്നത്തെ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചുകൊണ്ട് വരാൻ ജെ സി ഐ പോലുള്ള സംഘടനകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.പാലക്കുളങ്ങര സിസ്റ്റേഴ്സ് ന്റെ ഗാന്ധി സ്മൃതി ഗാനാലാപനവും ഉണ്ടായിരുന്നു.ജെ ജെ ചെയർപേഴ്സൺ അമൃത എം എസ്, അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ എഫ് എഫ് ജാൻസ് ആന്റണി മുഖ്യ അതിഥി ആയിരുന്നു.ജെ ജെ സോൺ പ്രസിഡന്റ് ഋതു നന്ദ, ജെ ജെ സോൺ വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി എം, ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ് എൽ. സുഗതൻ,ചാർട്ടർ പ്രസിഡന്റ് ആർ കൃഷ്ണകുമാർ, ദീപൻ ഹരിദാസ്,എം സി മധു, രാജ്‌കുമാർ,ആദി ദേവപ്രിയ തുടങ്ങിയവർ സംസാരിച്ചു.