രാജ്യത്ത് കൊവിഡിന് പിന്നാലെ ഒമൈക്രോണും സമൂഹ വ്യാപനത്തിലേക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഒമൈക്രോൺ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു.മെട്രോ നഗരങ്ങളിൽ ഒമൈക്രോൺ കേസുകൾ കുത്തനെ വർധിക്കുകയാണെന്നും രോഗ വ്യാപനം രൂക്ഷമായാൽ രോഗികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധ സമിതിയായ INSACOG ബുള്ളറ്റിനിൽ വ്യക്തമാക്കി.രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്. പുതിയ കണക്ക് അനുസരിച്ച് 3,33,533പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,59,168 ആളുകൾക്ക് അസുഖം ഭേദമായപ്പോൾ 525 […]

Continue Reading

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി ഏജന്റിനെ നമ്പര്‍ തിരുത്തിയ ലോട്ടറി കാണിച്ച് കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.തന്റെ കൈവശമുണ്ടായിരുന്ന 453432 എന്ന ടിക്കറ്റിലെ നാല് എന്ന അക്കം തിരുത്തി ഒന്ന് ആക്കിയാണ് ജയഘോഷ് സാറാമ്മയുടെ കൈയ്യില്‍ നിന്നും പണവും ടിക്കറ്റും തട്ടിയെടുത്തത്. 5000 രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് ഏജന്റ് സാറാമ്മ […]

Continue Reading

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര സാഗർ ഡാമിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുവ്വാംവയൽ ഭാഗത്ത് റിസർവോയറിൽ കു ളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

ബാണാസുര സാഗർ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ ബാണാസുര ഡാമിൽ കുറ്റ്യാവായലിൽവെള്ളക്കെട്ടില്‍ കുളിക്കാൻ ഇറങ്ങിയ യുവവവ് മുങ്ങി മരിച്ചു.കൊടുവള്ളി സ്വദേശി റാഷിദ്‌ (27)യാണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം ഡാമിലേക്ക് എത്തിയതായിരുന്നു. റാഷിദിന് വേണ്ടി ഫയർഫോഴ്സും, നാട്ടുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Continue Reading

ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കുറ്റിയാം വയൽ ക്രിസ്ത്യൻ മഠത്തിനു സമീപമാണ് സംഭവം. കൊടുവള്ളിയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം ബാണാസുര ഡാമിലേക്ക് എത്തിയതായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്

Continue Reading

ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് എഡിജിപി ശ്രീജിത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 9 മണിയോടെയാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായത്. ആദ്യം ദിലീപിന്റെ ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരായിരുന്നു […]

Continue Reading

ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി.എ. മുഹമ്മദ് അന്തരിച്ചു

വൈത്തിരി: വയനാട് ജില്ലയില്‍ സിപിഐഎം കെട്ടിപ്പടുക്കുവാന്‍ നിര്‍ണായക പങ്കു വഹിച്ച പി.എ മുഹമ്മദ് (83) അന്തരിച്ചു. ഇന്നുച്ചയോടെ വൈത്തിരി ചേലോട് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി.എ മുഹമ്മദ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

Continue Reading

ദിലീപിനെതിരെ കുരുക്ക് മുറുകുന്നു; ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച്

ദിലീപിനെതിരെ ചുമത്തിയ കുറ്റത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂടി ചേർത്തു.നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തിയത് .അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ഉള്‍പ്പെടുത്തിയത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസിന്റെ നടപടി.ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ […]

Continue Reading

രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ ; മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. മഹരാഷ്ട്രയിൽ 43197 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 28,561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ പശ്ചിമ ബംഗാളിൽ 10,959 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു.രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ വികെ പോൾ ചൂണ്ടിക്കാട്ടി. അതേസമയം,നിലവിൽ ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐസിഎംആർ മേധാവി […]

Continue Reading

കുടുംബവഴക്ക്; ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ്‌സ്റ്റേഷനിൽ

ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു.ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള റെനിഗുണ്ട […]

Continue Reading