രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കേസുകൾ; 2,85,914 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം 2,85,914 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 665 മരണവും റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി.രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയ കേസുകളില്‍ ചൊവ്വാഴ്ചത്തേക്കാള്‍ 11.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 16.1 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി […]

Continue Reading

കൊവിഡ് സാഹചര്യത്തിലെ അധ്യയനം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന്

കൊവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.ഒന്നു മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയാണ് യോഗം നടക്കുക.

Continue Reading

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ തിളക്കത്തിൽ മലയാളി ഉദ്യോഗസ്ഥൻ

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു.കേരളത്തിൽ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീർ റാവുത്തർ, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണ, ഡപ്യൂട്ടി കമാൻഡന്റ് ശ്യാം സുന്ദർ, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ കൃഷ്ണൻകുട്ടി […]

Continue Reading

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. 16കാരിയെ വിവാഹം കഴിച്ച കേസില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 6 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത് . വളരെ രഹസ്യമായി നടന്ന വിവാഹം പുറത്തറിഞ്ഞിരുന്നില്ല. 6 മാസം ഗര്‍ഭിണിയാണ് 16 കാരി . പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പെണ്‍കുട്ടിയെ ചൈല്‍ഡ് […]

Continue Reading

ജൂബിലി ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചു

മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെയും രൂപതയുടെ ഗോൾഡൻ ജൂബിലിയുടെയും സ്മാരകമായി നിർമ്മിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ ആരംഭത്തിന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ തുടക്കം കുറിച്ചു. സി.എം.എൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മുണ്ടേരി ഇടവക വികാരി ഫാ.ജിമ്മി ഓലിക്കൽ , അലോഷിൻ കൊല്ലപള്ളി, വിൻസെന്റ് തലിച്ചിറ, ജോസഫ് തോട്ടുംങ്കര, ബിജു ചിറ്റേടം, സാന്റി പാലത്തിങ്കൽ, എഡ്വവിൻ തലച്ചിറ, എന്നിവർ […]

Continue Reading

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്.3,06,064 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 439 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75% മായി ഉയർന്നു. ഒമൈക്രോൺ കേസുകളും കൂടുകയാണ്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. കർണാടകയിൽ കൊവിഡ് കേസുകൾ അമ്പതിനായിരത്തിനു മുകളിലായി റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ 40805 പേർക്കും […]

Continue Reading

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊ വിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Continue Reading

ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി; ചോദ്യംചെയ്യല്‍ രണ്ടാംദിനം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചനയെന്ന കേസില്‍ ദിലീപിനെയും പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ 9 മണിക്കാണ് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ. മൂന്ന് പേരും ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.കൊലപാതക […]

Continue Reading

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗൺ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും. കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ ഇടയില്ലെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശനമായ ഇടപെടലുകൾ ഉണ്ടായേക്കും.

Continue Reading

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പൂര്‍ണം

കൊവിഡ് രോഗവ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഞായറാഴ്ച നിയന്ത്രണം പൂര്‍ണം. നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. തെക്കന്‍ കേരളത്തിലെ പൊതുനിരത്തുകളില്‍ പൊലീസ് വിപുലമായ സുരക്ഷാ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി.എല്ലാ പഴുതും അടയ്ച്ചാണ് തലസ്ഥാന ജില്ലയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയത്. നഗരാതിര്‍ത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങള്‍ ബാരിക്കേഡ് വച്ചു പൂര്‍ണമായും അടച്ച് രണ്ടു തലത്തിലുള്ള സുരക്ഷ പരിശോധനയാണ് ഏര്‍പ്പെടുത്തിയത്.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കും. മറ്റ് കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.അത്യാവശ്യക്കാരല്ലാതെ ആരും പുറത്തിറങ്ങിയില്ല.അതേസമയം ഇരുചക്ര […]

Continue Reading