മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

പനമരം :രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി അഞ്ചാമത് രക്ഷസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പനമരം സ്റ്റുഡന്റ് പോലീസിന്റെ ആഭിമുഖ്യത്തിൽ “ഇന്നത്തെ സമൂഹത്തിൽ ഗാന്ധി ചിന്തകളുടെ പ്രസക്തി ” എന്ന വിഷയത്തിൽ ശ്രീമതി രജിത കെ.ആർ വെബിനാർ മീറ്റിലൂടെ ക്ലാസെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ രേഖ കെ, നവാസ് ടി എന്നിവർ പങ്കെടുത്തു.

Continue Reading

ടൂറിസം കേന്ദ്രങ്ങൾ ശുചീകരിച്ചു

കൽപ്പറ്റ:ദേശീയ വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു.റിപ്പൺ പൾസ് എമർജൻസി യൂണിറ്റിന്റെ സഹകരണത്തോടെ കാന്തൻപാറ വെള്ളച്ചാട്ടവും പരിസരവും ശുചീകരിച്ചു. കേന്ദ്രം മാനേജർ എം. എസ് ദിനേശൻ ഉദ്ഘാടനം ചെയ്തു . പൾസ് എമർജൻസി റിപ്പൺ യൂണിറ്റിലെ അബ്ദുൽ അസീസ്, നാസർ , ഡി.റ്റി.പി.സി ജിവനക്കാരൻ ജോമോൻ എന്നിവർ നേതൃത്വം നൽകി. കാന്തൻ പറയ്ക്ക് പുറമെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കർളാട് തടാകം ചീങ്ങേരി സഹാസിക ടൂറിസം […]

Continue Reading

കോഴിക്കോട് വൈക്കോൽ ലോറിക്ക് തീപിടിച്ചു

കോഴിക്കോട് കോടഞ്ചേരി ടൗണിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയാണ് ഡ്രൈവർ അപകടം ഒഴിവാക്കിയത്.ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കണ്ണോത്ത് ഭാഗത്തുനിന്നും വന്ന വൈക്കോൽ നിറച്ച ലോറിയിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറാണ് ആദ്യം കണ്ടത്. ഉടൻ കോടഞ്ചേരി ടൗണിലെ റോഡരികിലുള്ള ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചു കയറ്റി. ഈ സമയം വൈക്കോൽ കത്തി തുടങ്ങിയിരുന്നു. പാർക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിയ ഉടൻ […]

Continue Reading

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന .ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞുബീനയുടെ അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളേജിലെത്തിയപ്പോള്‍ അധികൃതര്‍ ഫീസെടുത്തില്ലെന്നും. യൂണിവേഴ്‌സിറ്റിയെ സമീപിക്കാനും കോളേജ് അധികൃതര്‍ പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങി മരിച്ചതെന്നും ബിജു പറഞ്ഞു.

Continue Reading

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.പിടിച്ചെടുത്ത സ്വർണ്ണത്തിൽ ഏകദേശം 85 ലക്ഷം രൂപ വിലവരും. പിടിയിലായ ആളെ ചോദ്യം ചെയ്തു വരുകയാണെന്നും ഇയാൾ കാരിയർ മാത്രമാണെന്നും അധികൃതർ അറിയിച്ചു.

Continue Reading

ISRO ചാരക്കേസ്; ഇന്ന് സുപ്രിംകോടതിയിൽ

ISRO ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രിംകോടതിയിൽ.കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയൻ, തമ്പി എസ്. ദുർഗാദത്ത്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ […]

Continue Reading

ലാപ് ടോപ്പുകൾ വിതരണം ചെയ്തു

എള്ളു മന്ദം:വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എടവക എ.എൻ.എം.യു.പി സ്ക്കൂളിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. അനന്തറാം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശാന്തി. സി.കെ, ഐ.ടി. കോ ഓർഡിനേറ്റർ സി.കെ.വിപിൻ , സീനിയർ അസിസ്റ്റന്റ് പി.ജെ. ആനീസ്,ടി.എ. ഹംസ, അമൃത.ജി , ശ്രീ ജ പ്രസംഗിച്ചു.

Continue Reading

‘തേൻമിഠായി’ പ്രകാശനം ചെയ്തു

നീർവാരം: പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി നീർവാരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൽ പി വിഭാഗം അധ്യാപകർ ഒരുക്കിയ ‘തേൻമിഠായി’ എന്ന പഠനമൊഡ്യൂൾ ഡയറ്റ് സീനിയർ ലക്ചറർ ശ്രീമതി ഷീജ റ്റി ആർ പ്രകാശനം ചെയ്തു. മാനന്തവാടി ബി ആർ സി കോഓർഡിനേറ്റർ ശ്രീമതി നീതു റാം ആദ്യ പ്രതി ഏറ്റുവാങ്ങി. പി ടി എ പ്രസിന്റ് ശ്രീ വാസു അമ്മാനി അധ്യക്ഷനായ യോഗത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ ഹെലൻ ജോർജ്ജ്, എന്നീ വിദ്യാർത്ഥികൾക്കുള്ള […]

Continue Reading

ഉനൈസ് കല്ലൂർ ജനതാദൾ എസ് ബത്തേരി മണ്‌ഡലം പ്രസിഡന്റ്

ജനതാദൾ എസ് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റായി ഉനൈസ് കല്ലൂരിനെ തിരഞ്ഞെടുത്തു.യുവജനതാദൾ എസ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്ത് കടന്നു വന്ന ഉനൈസ് വ്യാപാരി വ്യവസായി സമിതിയിലും നേതൃ രംഗത്തുണ്ട്

Continue Reading

ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പുതിയ സന്നദ്ധ സംഘടന-ഷീറോ

ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന-ഷീറോമുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സന്നദ്ധ സംഘടന നിലവില്‍ വന്നു. ഷീറോ എന്ന പേരിലുളള സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്. ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയര്‍പേഴ്‌സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ […]

Continue Reading