മൊഫിയയുടെ ആത്മഹത്യ:ഭര്‍ത്താവിന് ജാമ്യം

കൊച്ചി: നിയമവിദ്യാർഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് സുഹൈലിന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് മൊഫിയ പർവീൺ ജീവനൊടുക്കിയത്. 2021 നവംബർ 23-നായിരുന്നു സംഭവം. ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരേ ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു മൊഫിയയുടെ ആത്മഹത്യ. കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും കേസിലെ പ്രതികളാണ്.

Continue Reading

എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി:ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സയുടെ കോലം കത്തിച്ചും തൂക്കിലേറ്റിയും പ്രതിഷേധിച്ചു.പഞ്ചാരക്കൊല്ലിയിൽ നടന്ന പ്രതിഷേധം എസ്.ഡി.പി. ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി ഉദ്ഘാടനം ചെയ്തു.ഗോഡ്‌സയാവാൻ കത്തുനിൽക്കുന്നവരുടെ ഇന്നിന്റെ ഇന്ത്യയിൽ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന ഒരു നല്ല നാളേക്കായ് RSS നെതിരെ എസ്.ഡി.പി.ഐ നടത്തുന്ന പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളുടേയും പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധത്തിന് മുൻസിപ്പൽ പ്രസിഡന്റ് […]

Continue Reading

എംജി സർവ്വകലാശാലയിൽ കൈക്കൂലി വാങ്ങിയ സംഭവം ; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു

എംജി സർവ്വകലാശാലയിൽ വിദ്യാർഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Continue Reading

ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുമകൾ പണിമുടക്കിലേക്ക്

ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുമകൾ പണിമുടക്കിലേക്ക്. സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് നവംബറിൽ നടന്ന ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു ബസ് ചാർജ് വർധനവെന്ന ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. എങ്കിലും മൂന്ന് മാസമാകാറായിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ലെങ്കിൽ […]

Continue Reading

യുപി കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാൽനട യാത്രികരിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു

യുപി കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാൽനട യാത്രികരിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് അപകടം. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. പിന്നാലെ ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

Continue Reading

തൃശ്ശൂരിൽ അഞ്ച് കോടിയോളം വില വരുന്ന കഞ്ചാവ്​​​​​​​ പിടിയിൽ

തൃശ്ശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കോടി വില വരുന്ന 460 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മൂന്ന് പേരെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇത് പിടികൂടിയത് കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, പൊന്നാനി സ്വദേശി സലീം എന്നിവരാണ് അറസ്റ്റിലായത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.

Continue Reading

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ റിജേഷിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മട്ടന്നൂർ കൊളപ്പ സ്വദേശിയാണ് റിജേഷ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒറ്റയാനാണ് റിജേഷിനെ ആക്രമിച്ചതെന്നാണ് വിവരം. റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി

വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. ജീവനക്കാർക്ക് ശമ്പളമടക്കം നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കും. അഞ്ച് പദ്ധതികൾ ഇക്കൊല്ലമുണ്ടാകും. അതേസമയം അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തത്കാലമില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയ്യാറാക്കിയ […]

Continue Reading

ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിൽ ഏറ്റുമുട്ടൽ

ദില്ലി: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്‌ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിൻറെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.

Continue Reading

വാരാന്ത്യ നിയന്ത്രണം തുടരുമോ അതോ കടുപ്പിക്കുമോ? നാളെ നിർണായക യോ​ഗം

മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. കൊവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ് താലൂക്ക് ഓഫീസുകൾ പ്രവർത്തിക്കും. ട്രഷറികളും പ്രവർത്തിക്കും. അതേസമയം, കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Continue Reading