സൈൻ ട്രെയിനിങ് സെന്ററിൽ പുതിയ ബാച്ചുകൾക്ക് തുടക്കം

Wayanad

കൂളിവയൽ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന ഡി ഡി യു – ജി കെ വൈ പദ്ധതിയുടെ ഭാഗമായി കേന്ദ്ര – കേരള സർക്കാറുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വയനാട് സൈൻ ഡി ഡി യു – ജി കെ വൈ ട്രെയിനിങ് സെന്ററിൽ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് കോഴ്സിലെ നാലാം ബാച്ചിനും അക്കൗണ്ട്സ്‌ എക്സിക്യൂട്ടീവ് കോഴ്സിന്റെ ഒന്നാം ബാച്ചിനും തുടക്കമായി. ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലന കോഴ്സ് നൽകുക എന്നുള്ളതാണ് പദ്ധതിയുടെ ഉദ്ദേശം. സൈൻ സെന്ററിൽ കഴിഞ്ഞ 3 ബാച്ചുകളിലായി 105 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ചു വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നു.. സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി നൽകുന്നു എന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഇന്ന് നടന്ന ചടങ്ങിൽ സൈൻ ഓർഗനൈസിങ് സെക്രട്ടറി നൗഫൽ ഗസാലി, ഓപ്പറേഷൻ ടീം ഹെഡ് ഫർഹാൻ ബിൻ അബ്ദുൾ ഗഫൂർ, സെന്റർ ഹെഡ് ഒ എം അഷ്‌കർ, എം ഐ സ്‌ ഹെഡ് അഞ്ജലി എന്നിവർ സംസാരിച്ചു. സൈൻ ക്യാമ്പസ്‌ മാനേജർ സലീം പനാലി, മഹ്‌റൂഫ് കടന്നോളി, റഫീഖ് കൂളിവയൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *