രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാപാര സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശന നിയന്ത്രണമാണ് ദില്ലി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഒമൈക്രോൺ കേസുകൾ 700 പിന്നിട്ട സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിലാണ് ദില്ലി സർക്കാർ കർശന നിയന്ത്രണത്തിലേക്ക് കടന്നത്. പുതിയ വാക്സിനുകൾ കൂടി രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാം എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.