പടിഞ്ഞാറത്തറ : വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ് വിതരണം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ : ടി. സിദ്ധീഖ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പി.ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ വി. അബൂബക്കര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹബഷീര്‍ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുളള വിഭവ സമാഹരണം കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് സ്കൂള്‍ വികസനരേഖ പ്രകാശനം ചെയ്തു. വിദ്യാകിരണം പദ്ധതിയെകുറിച്ച് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ റെജി തോമസും സ്കൂള്‍ വികസന രേഖ വിശദീകരണം അധ്യാപകനായ മുഹമ്മദ് ഷെരീഫ് പി യും നിര്‍വ്വഹിച്ചു. ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.കെ അസ്മ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗിരിജ കൃഷ്ണ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജസീല റംലത്ത്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ്, വാര്‍ഡ് മെമ്പര്‍ ബിന്ദു, വൈത്തിരി എ.ഇ.ഒ സൈമണ്‍ വി.എം, വൈത്തിരി ബി.പി.ഒ ഷിബു എ.കെ എന്നിവര്‍ ആശംസകളും സ്റ്റാഫ് സെക്രട്ടറി ഷെമീര്‍ എം.കെ നന്ദിയും അറിയിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.